Advertisement

കുട്ടി ‘ശങ്കരന്റെ’ യഥാർത്ഥ പേര് മറ്റൊന്ന്; തുറന്ന് പറഞ്ഞ് മലയാളികളുടെ പ്രിയ വ്‌ളോഗർ

August 26, 2022
Google News 1 minute Read
vlogger sankaran real name

മലയാളികൾക്ക് വളരെ സുപരിചിതനായ കുട്ടി വ്‌ലോഗർ ആണ് ശങ്കരൻ. നിക്കർ അലക്കി യൂട്യൂബ് ട്രെൻഡിംഗിൽ എത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശി ശങ്കരനെ അറിയാത്ത മലയാളികൾ കുറവാണ്. പിന്നീട് ഇങ്ങോട്ട് ശങ്കരനെ അനുകരിച്ച് പ്രായഭേദമില്ലാതെ നിരവധി പേരാണ് ശങ്കരൻ സ്‌റ്റൈൽ അനുകരിക്കാൻ തുടങ്ങിയത്. ( vlogger sankaran real name )

നിധിൻ എന്നാണ് ശങ്കരന്റെ യഥാർത്ഥ പേര്. എന്നാൽ വ്ളോഗ് തുടങ്ങിയപ്പോൾ വീട്ടിൽ വിളിക്കുന്ന ശങ്കരൻ എന്ന ചെല്ലപ്പേര് തന്നെ സ്വീകരിച്ചു. അടുത്തുള്ള കടയിൽ പോയി വീട്ടു സാധനങ്ങൾ മേടിക്കുന്ന ശന്കരന്റെ ട്രാവൽ വ്‌ലോഗും, ഉണക്കമീൻ ഗ്രിൽ ചെയ്യലുമെല്ലാം മലയാളികളെ നന്നേ രസിപ്പിച്ചു. ശങ്കരൻ ഇപ്പോൾ സിനിമ സീരിയൽ മേഖലയിൽ തന്റെ മികവ് തെളിയിക്കുകയാണ്.

കൊറോണ വന്ന് സ്‌കൂളെല്ലാം പൂട്ടിയപ്പോൾ ചേട്ടന്മാർക്കൊപ്പമുള്ള കളിയും യുട്യൂബിലെ വീഡിയോ കാണലുമൊക്കെയായിരുന്നു ശങ്കരൻറെ പ്രധാന വിനോദം. യൂ ട്യൂബ് വീഡിയോകൾ സ്ഥിരമായി കണ്ടതോടെ സ്വന്തമായൊന്നു ചെയാനുള്ള മോഹവും തോന്നി. ആ ആഗ്രഹത്തിൽ നിന്നാണ് ശങ്കരന്റെ നിക്കർ കഴുകിയുള്ള ആദ്യ വീഡിയോ ഇറങ്ങുന്നത്. ശങ്കരന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ആദ്യ വീഡിയോ കൂടെയുള്ള ചേട്ടന്മാർ പകർത്തിയത്. തമാശയ്ക്കായിരുന്നുവെങ്കിലും ശങ്കരൻറെ കിടിലൻ പെർഫോമൻസ് കണ്ടപ്പോൾ വീഡിയോ പോസ്റ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു. ചാനലിന് സാങ്കേതികമായുള്ള സഹായങ്ങൾ ശങ്കരൻ തേടുമെങ്കിലും ഓരോ വീഡിയോയ്ക്കും വേണ്ടിയുള്ള വ്യത്യസ്ത ആശയം കണ്ടെത്തുന്നത് ഈ കൊച്ചു മിടുക്കൻ തന്നെയാണ്.

Story Highlights: vlogger sankaran real name

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here