Advertisement

വര്‍ഷത്തില്‍ 2 ജന്മദിനം, പാസ്‌പോര്‍ട്ടും ലൈസന്‍സും വേണ്ട; ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണ അവകാശങ്ങള്‍

September 9, 2022
Google News 2 minutes Read

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകൻ ചാൾസ്(73) ബ്രിട്ടന്റെ പുതിയ രാജാവാകും. യു.കെയുടേയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടേയും തലപ്പത്തെത്തിയതോടെ ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണമായ ചില അവകാശങ്ങള്‍. ബ്രിട്ടനിലെ പുതിയ രാജാവിനെക്കുറിച്ചുള്ള അസാധാരണമായ വസ്തുതകൾ നോക്കാം.

ലൈസൻസോ പാസ്‌പോർട്ടോ വേണ്ട:
ബ്രിട്ടനിൽ പാസ്‌പോർട്ടില്ലാതെയും ലൈസൻസില്ലാതെയും യാത്ര ചെയുന്ന ഏക വ്യക്തി ചാൾസ് രാജാവായിരിക്കും. കാരണം രാജ്യത്തെ എല്ലാ രേഖകളും അടിച്ചിറക്കുന്നത് രാജാവിന്‍റെ പേരിലാണ്. അതുകൊണ്ട് രാജാവിന് മറ്റു രേഖകളുടെ ആവശ്യമില്ല. എന്നാൽ മറ്റു രാജകുടുംബാംഗങ്ങള്‍ക്ക് യാത്ര ചെയ്യാൻ സാധുവായ രേഖകൾ ആവശ്യമാണ്. ഇത് സംബന്ധിച്ച് ഭരണഘടനയുടെ ആമുഖത്തിൽ നേരിയ മാറ്റം വരും.

വര്‍ഷത്തില്‍ 2 ജന്മദിനം:
ചാൾസിന്റെ അമ്മ എലിസബത്ത് രാജ്ഞിയെപ്പോലെ അദ്ദേഹത്തിനും വർഷത്തിൽ രണ്ട് ജന്മദിനങ്ങൾ ഉണ്ടായിരിക്കും. രാജ്ഞിയുടെ ജന്മദിനം ഏപ്രിൽ 21 നായിരുന്നുവെങ്കിലും, ഔദ്യോഗിക ആഘോഷം നടക്കുക ജൂണിലെ രണ്ടാം ചൊവ്വാഴ്ചയാണ്. ശൈത്യകാലമായതിനാല്‍ പൊതു ആഘോഷങ്ങള്‍ നടത്താൻ അനുകൂലമായ കാലാവസ്ഥ വേണമെന്നതാണ് ഇതിന് കാരണം. ബഹുമാനാർത്ഥം പരേഡുകൾ സംഘടിപ്പിക്കാൻ വേനല്‍ കാലത്തെ ഒരു തീയതി ഇതിനായി പ്രഖ്യാപിക്കും.

ചാൾസിന്റെ ജന്മദിനം നവംബർ 14 ആയതിനാൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ജന്മദിനം വേനല്‍ മാസത്തിലേക്ക് മാറ്റിയേക്കും. 1,400 സൈനികരും 200 കുതിരകളും 400 സംഗീതജ്ഞരും പങ്കെടുക്കുന്ന വര്‍ണാഭമായ പൊതു ആഘോഷ പരിപാടികളാകും സംഘടിപ്പിക്കുക. സെൻട്രൽ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് രാജകുടുംബാംഗങ്ങളെ സാക്ഷിയാക്കി വ്യോമസേനയുടെ ഒരു ഫ്‌ളൈപാസ്സോടെയാണ് നടപടികള്‍ അവസാനിപ്പിക്കുക.

വോട്ട് ചെയ്യേണ്ട:
ചാൾസ് ഒരിക്കലും വോട്ട് ചെയ്യുകയോ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യില്ല. രാഷ്ട്രത്തലവൻ ആയതിനാൽ ആഭ്യന്തര രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് നിഷ്പക്ഷത പാലിക്കേണ്ടി വരും. എന്നാൽ പാര്‍ലമെന്റ് സമ്മേളനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനത്തിലും പാര്‍ലമെന്റില്‍ നിന്നുള്ള നിയമ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കുന്നതിലും പ്രധാനമന്ത്രിയുമായി പ്രതിവാര ചര്‍ച്ചകള്‍ നടത്തും.

ജനങ്ങളുടെ മാത്രം അധികാരിയല്ല:
ബ്രിട്ടണിലെ ജനങ്ങളുടെ മാത്രം അധികാരിയല്ല രാജാവും രാജ്ഞിയും. ഇംഗ്ലണ്ടിലുടനീളമുള്ള തടാകങ്ങളിലും നദികളിലുമുള്ള ഹംസങ്ങൾ രാജാവിന്റെ സ്വത്തായി കണക്കാക്കപ്പെടുന്നു. ഇത് 12 നൂറ്റാണ്ടിന്റെ പാരമ്പര്യമാണ്. ബ്രിട്ടന്റെ ജലപരിധിയിലുള്ള ഡോൾഫിനുകൾക്കും തിമിംഗലങ്ങൾക്കും ഇത് ബാധകമാണ്.

ഔദ്യോഗിക കവി:
രാജാവിന് വേണ്ടി കവിതകൾ രചിക്കാൻ ബ്രിട്ടൻ ഒരു കവിയെ നിയമിക്കും. 17-ാം നൂറ്റാണ്ട് മുതല്‍ ഈ പാരമ്പര്യം നിലനില്‍ക്കുന്നുണ്ട്.

Story Highlights: Queen Elizabeth death: List of unusual facts about King Charles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here