Advertisement

‘ദി കിംഗ് ഈസ് ബാക്ക്’; കോലിയുടെ സെഞ്ചുറി ആഘോഷിച്ച് പാക് താരങ്ങൾ

September 9, 2022
Google News 4 minutes Read

ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയുടെ സെഞ്ചുറി ആഘോഷിച്ച് പാക് താരങ്ങൾ. ഹസൻ അലി, ഇമാദ് വാസിം തുടങ്ങിയ നിലവിലെ താരങ്ങളും കമ്രാൻ അക്മൽ, മുഹമ്മദ് ആമിർ തുടങ്ങിയ മുൻ താരങ്ങളും വിരാട് കോലിയെ അഭിനന്ദിച്ച് രംഗത്തെത്തി. എബി ഡിവില്ല്യേഴ്സ് അടക്കം രാജ്യാന്തര താരങ്ങളും മുഹമ്മദ് കൈഫ് അടക്കമുള്ള ഇന്ത്യൻ താരങ്ങളും കോലിയെ പ്രകീർത്തിച്ചു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയും കോലിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.

Read Also: ‘എല്ലാ കളിയിലും സ്കോർ ചെയ്യാമെന്ന് എഴുതിവച്ചിട്ടില്ല’; വിമർശിച്ചവർക്ക് മറുപടിയുമായി ബാബർ അസം

രണ്ട് വർഷത്തിന് മുകളിലായുള്ള കാത്തിരിപ്പിന് ശേഷം വിരാട് കോലി ഇന്നലെ ഏഷ്യാ കപ്പിലെ അവസാന സൂപ്പർ ഫോർ മത്സരത്തിലാണ് സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ചത്. അഫ്​ഗാനെതിരെ 61 പന്തിൽ 122 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. കോലിയുടെ 71ആം സെഞ്ച്വറിയും ആദ്യ രാജ്യാന്തര ടി20 സെഞ്ച്വറിയുമാണിത്. 53 പന്തിലാണ് കോലി സെഞ്ചുറി നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 212 റൺണ് അടിച്ചുകൂട്ടിയത്. കെ.എൽ രാഹുൽ അർത്ഥസെഞ്ച്വറി നേടി. 41 പന്തിൽ 62 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം.

Read Also: ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 101 റൺസിൻ്റെ ജയം

Story Highlights: virat kohli century pakistan players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here