Advertisement

ഒരു കാലഘട്ടത്തിന്റെ പ്രതീകം; എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോകനേതാക്കള്‍

September 9, 2022
Google News 3 minutes Read

തലമുറകളുടെ രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ ഞെട്ടലും ദുഖവും രേഖപ്പെടുത്തി ലോകനേതാക്കള്‍. വിടവാങ്ങിയത് ബ്രിട്ടന്റെ ആവേശമായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞു. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. വിടവാങ്ങിയത് ബ്രിട്ടീഷ് ജനതയെ പ്രചോദിപ്പിച്ച നേതാവാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയത്. (world leaders condoles death of British Queen Elizabeth II)

എലിസബത്ത് രാജ്ഞി ശക്തയായ ഭരണാധികാരിയായിരുന്നെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രസ്താവിച്ചു. എലിസബത്ത് ഒരു രാജ്ഞിയെന്നതിന് ഉപരിയായി ഒരു കാലത്തിന്റെ പ്രതീകമായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുസ്മരിച്ചു.

Read Also: നൂറ്റാണ്ടിന്റെ എലിസബത്ത് രാജ്ഞി; തിരശീല വീഴുന്നത് സംഭവബഹുലമായ ഒരു യുഗത്തിന്

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അല്‍പ സമയം മുന്‍പാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രില്‍ 21 ന് ലണ്ടനില്‍ ജനിച്ച എലിസബത്ത് രണ്ടാമന്‍ പിതാവ് ജോര്‍ജ്ജ് ആറാമന്റെ മരണത്തെത്തുടര്‍ന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്.

ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്‌ലന്റിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ തുടവേയാണ് രാജ്ഞി അന്തരിച്ചത്. കഴിഞ്ഞ 70 വര്‍ഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്ഞിയാണ്. മരണസമയത്ത് ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധാനാഴ്ച മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രിവി കൗണ്‍സില്‍ അംഗങ്ങളുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ് അവര്‍ പെട്ടെന്ന് മാറ്റിവച്ചിരുന്നു.

Story Highlights: world leaders condoles death of British Queen Elizabeth II

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here