Advertisement

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ.ഡിയുടെ രാജ്യവ്യാപക റെയ്ഡ്

September 16, 2022
Google News 1 minute Read
ED nation wide raid

ഡൽഹി മദ്യനയ അഴിമതി കേസിൽ രാജ്യവ്യാപകമായി ഇഡി റെയ്ഡ് നടത്തുന്നു. ബിജെപിയെ വെല്ലുവിളിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. തെറ്റ് ചെയ്‌തെങ്കിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യണമെന്ന് കെജ്രിവാൾ. കേന്ദ്ര കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യന്നത് രാജ്യത്തിന്റെ പുരോഗതിക്ക് തടസമെന്നും കെജ്‌രിവാൾ. ( ED nation wide raid )

ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട്, ഡൽഹി, ചെന്നെ, ബംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെ 40 ഇടങ്ങളിൽ ആണ് ഇ.ഡി ഒരേ സമയം റെയ്ഡ് ആരംഭിച്ചത്. അഴിമതി യുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്.

അതേ സമയം മദ്യനയ അഴിമതി കേസിലെ ഒൻപതാം പ്രതി അമിത് അറോറയുടെ ഒളിക്യാമറാ വെളിപ്പെടുത്തൽ പുറത്ത് വിട്ട ബിജെപി, ദൃശ്യങ്ങൾ സിബിഐ ക്ക് നൽകണമെന്ന് അരവിന്ദ് കെജ്രിവാൾ വെല്ലുവിളിച്ചു.

തെറ്റ് ചെയ്‌തെങ്കിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യണമെന്നും കേജ്രിവാൾ കൂട്ടിച്ചേർത്തു. എല്ലാ ദിവസവും ഇ.ഡിയും സിബിഐയും അല്ലാതെ കേന്ദ്ര സർക്കാർ ജനങ്ങളെ കുറിച്ചു കൂടി ചിന്തിക്കണമെന്നും, കേന്ദ്ര ഏജൻസികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ വികസനത്തിന് തടസമാണെന്നും കെജ്രിവാൾ ആരോപിച്ചു.

Story Highlights: ED nation wide raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here