Advertisement

കെ.റെയിൽ; വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും

September 26, 2022
Google News 2 minutes Read
k rail petition highcourt

കെ.റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. പദ്ധതിയെ സംബന്ധിച്ച രേഖകൾ കെ.റെയിൽ കോർപറേഷൻ നൽകുന്നില്ലെന്ന് റെയിൽവേ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ( k rail petition highcourt )

അലൈൻമെന്റ്, ആവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവെ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതുവരെ കെആർഡിസിഎൽ നൽകിയിട്ടില്ലെന്നാണ് റെയിൽവെ അറിയിച്ചിട്ടുള്ളത്. തുടർച്ചയായി രേഖകൾ കെ.ആർ’ ഡി. സില്ലിനോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ലെന്നും റെയിൽവേക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു നൽകിയ വിശദീകരണ പത്രികയിൽ പറഞ്ഞിരുന്നു. അതു കൊണ്ടു തന്നെ ഡിപിആർ അപൂർണ്ണമാണെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും റെയിൽവേ കോടതിയെ അറിയിച്ചിട്ടുണ്ട്.

Story Highlights: k rail petition highcourt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here