Advertisement

പുരാവസ്തു തട്ടിപ്പ് കേസ് : മോൺസൺ മാവുങ്കലിന്റെ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

September 26, 2022
1 minute Read
monson mavunkal bail petition

പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൺസൺ മാവുങ്കലിന്റെ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് മോൺസൺ സുപ്രീംകോടതിയെ സമീപിച്ചത്. ( monson mavunkal bail petition )

പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് ഹരജിയിൽ മോൻസൺ ആരോപിക്കുന്നു.പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യം ലഭിക്കുമെന്നിരിക്കെ എന്നും ജയിലിനുള്ളിൽ തന്നെ കിടത്താൻ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ട്. അതുകൊണ്ടാണ് തനിക്കെതിരെ മൂന്ന് പീഡനക്കേസുകൾ വന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ ഒരു പീഡനക്കേസിലാണ് അദ്ദേഹം ജാമ്യം തേടിയത്.

മോൺസന്റെ ജീവനക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും അവർ കോടതിയിൽ നൽകിയ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ചില രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Story Highlights: monson mavunkal bail petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement