Advertisement

കല്ലറയിൽ ഭാര്യയുടെ സുഹൃത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

September 27, 2022
2 minutes Read

തിരുവനന്തപുരം കല്ലറ കെ.ടി കുന്നിൽ ഭാര്യയുടെ സുഹൃത്തിനെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കെ.ടി കുന്ന് എം ജി കോളനിയിൽ ബിജു (40) നെയാണ് കത്തി ഉപയോഗിച്ച് കുത്തിയത്. കാട്ടും പുറം സ്വദേശിയായ സനുവിനെ പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സനുവും ഭാര്യ രജനിയും തമ്മിൽ പിണക്കത്തിലാണ്. രജനിയുടെ വീട്ടിൽ സ്ഥിരമായി ബിജു വരാറുണ്ട്. രജനിയുടെ വീടിന്റെ അടുത്താണ് ബിജുവിന്റെ വീട്. ഇന്നലെ രാത്രി വീടിന്റെ വരാന്തയിൽ കിടന്ന് ഉറങ്ങിയ സമയത്താണ് ബിജുവിന്റെ കഴുത്തിൽ കുത്തിയത്.

Read Also: വർക്കലയിൽ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയിൽ വെറ്ററിനറി ഡോക്ടറായ സഹോദരൻ കുത്തിക്കൊന്നു

രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. ബിജുവിനെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആരോഗ്യ നില അതീവ ഗുരുതരമാണ്.

Story Highlights: Man tries to kill Wife’s Friend Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top