Advertisement

തിരുവനന്തപുരത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

October 5, 2022
Google News 2 minutes Read
young man died in a car accident

തിരുവനന്തപുരത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ(24) ആണ് മരിച്ചത്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിനു സമീപം രാത്രി ഏഴു മണിയോടെയാണ് സംഭവം. സ്കേറ്റിങ്ങിനിടെ അമിതവേഗതയിൽ എത്തിയ കാറിടിക്കുകയായിരുന്നു. ( young man died in a car accident ).

Read Also: ആലപ്പുഴയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; ഏഴു വയസുകാരിയുള്‍പ്പെടെ മരണം രണ്ടായി

ഗുരുതരമായി പരുക്കേറ്റ രാഹുലിനെ അതേ കാറിൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിനെ യാത്രയാക്കാനെത്തിയ ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ചിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്.

Story Highlights: young man died in a car accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here