വയനാട്ടില്‍ കിണറ്റില്‍ കുടുങ്ങിയ പുലിയെ രക്ഷപെടുത്തി

വയനാട് തലപ്പുഴയില്‍ കിണറ്റിലകപ്പെട്ട പുലിയെ രക്ഷപെടുത്തി. നോര്‍ത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവില്‍ പുലിയെ രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സ നല്‍കാന്‍ പുലിയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
വയനാട് ചീരാലില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ഒരു പശുവിനെ കൊന്നു. ആക്രമണത്തില്‍ രണ്ട് പശുക്കള്‍ക്ക് ഗുരുതര പരുക്കേറ്റു. കടുവയെ മയക്കു വെടിവച്ചു പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു.
തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് പുലി അകപ്പെട്ടത്. തുടര്‍ന്ന് മണിക്കൂറുകളോളം കിണറ്റില് കുടുങ്ങി. നോര്‍ത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനപാലക സംഘത്തിന്റെ പരിശ്രമത്തിനൊടുവില്‍ പുലിയെ കൂട്ടിലേക്ക് മാറ്റി.
പ്രാഥമിക ചികിത്സ നല്‍കുന്നതിനായി പുലിയെ ബത്തേരി മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ചീരാല്‍ മുണ്ടക്കൊല്ലിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ഒരു പശുവിനെ ആക്രമിച്ചു കൊന്നു. ആക്രമണത്തില്‍ രണ്ട് പശുക്കള്‍ക്ക് പരുക്കേറ്റു. ക്ഷുഭിതരായ നാട്ടുകാര്‍ ജനപ്രതിനിധികളുടെയും സര്‍വ്വകക്ഷി നേതാക്കളുടെയും നേതൃത്വത്തില്‍ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. കടുവയെ കൂടുവച്ച് പിടികൂടുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിച്ചത്.
Read Also: വീട് പണിതതിന്റെ കുടിശിക നൽകിയില്ല; തെങ്ങിന് മുകളിൽ കയറി ഭീഷണി മുഴക്കി കരാറുകാരൻ
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടാല്‍ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബത്തേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
Story Highlights: tiger trapped in a well in Wayanad was rescued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here