Advertisement

രാത്രികാലങ്ങളില്‍ ബീച്ചില്‍ നീന്താന്‍ ഇറങ്ങുന്നത് അപകടം; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

October 10, 2022
Google News 2 minutes Read

രാത്രികാലങ്ങളിൽ കടലില്‍ നീന്താന്‍ ഇറങ്ങുന്നത് അപകടകമാണെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അബുദാബി പൊലീസ് ക്യാമ്പയിന്‍ ആരംഭിച്ചു.

കടലില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും എമര്‍ജന്‍സി നമ്പരുകളും ഉള്‍പ്പെടുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുതുടങ്ങി. പൊലീസ് ഉദ്യോഗസ്ഥര്‍ ബീച്ചിലെത്തി സഞ്ചാരികളെയും താമസക്കാരെയും ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്.

Read Also: മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി

അബുദാബിയിലെ ഓപ്പണ്‍ ബീച്ചുകളില്‍ നീന്താന്‍ പകല്‍ സമയങ്ങളില്‍ മാത്രമാണ് അനുമതിയുള്ളത്. രാത്രിയിലും പുലര്‍ച്ചെയും നീന്താന്‍ പാടില്ല. മാത്രമല്ല കുട്ടികളെ തനിച്ച് കടലില്‍ നീന്താന്‍ വിടുന്നതും അപകടകരമാണ്. കുട്ടികള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ മാതാപിതാക്കളോ മുതിര്‍ന്നവരോ കൂടെ ഉണ്ടാകണം. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, മുന്‍സിപ്പാലിറ്റി, ഗതാഗത വകുപ്പ് എന്നിവയുടെ സഹരകരണത്തോടെയാണ് ബോധവത്കരണം നടത്തുന്നത്.

Story Highlights: Abu Dhabi Police caution residents from night swimming

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here