Advertisement

ട്രക്കിനടിയിലേക്ക് പാഞ്ഞുകയറി കാണ്ടാമൃഗം; വിഡിയോ പങ്കുവച്ച് അസം മുഖ്യമന്ത്രി; ഡ്രൈവര്‍ക്കെതിരെ കേസ്

October 10, 2022
Google News 8 minutes Read
Assam CM takes action after truck driver hit rhinoceros Assam CM takes action after truck driver hit rhinoceros

ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിനടയിലേക്ക് പാഞ്ഞടുത്ത് കാണ്ടാമൃഗം. അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിനടുത്തുള്ള ഹൈവേയില്‍ വച്ചാണ് ട്രക്ക് കാണ്ടാമൃഗത്തെ ഇടിച്ചിട്ടത്. സംഭവത്തിന്റെ വീഡിയോ പങ്കുവച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മൃഗങ്ങളെ ഉപദ്രവിച്ചുകൊണ്ടുള്ള നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ കേസെടുത്ത അധികൃതര്‍, കാണ്ടാമൃഗത്തെ ഇടിച്ച ട്രക്ക് ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. കാണ്ടാമൃഗങ്ങളുടെ വാസസ്ഥലത്ത് നിയമലംഘനം അനുവദനീയമല്ലെന്ന ട്വീറ്റാണ് മുഖ്യമന്ത്രി പങ്കുവച്ചത്.

Read Also: കനത്ത മഴ; ഡൽഹി ലഹോറി ഗേറ്റിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു

‘അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും വികസന പദ്ധതികളും മൂലം റോഡപകടങ്ങളില്‍ വന്യമൃഗങ്ങള്‍ മരിക്കുന്നത് ആവര്‍ത്തിക്കുകയാണ്. ഇത് വലിയ ആശങ്കയാണ്. കാണ്ടാമൃഗത്തെ വാഹനമിടിപ്പിച്ചയാള്‍ക്കെതിരെ വേഗത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ‘. മൃഗങ്ങള്‍ക്കെതിരെയുള്ള ഇത്തരം ക്രൂരതകള്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Story Highlights: Assam CM takes action after truck driver hit rhinoceros

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here