Advertisement

ഉത്തരേന്ത്യയില്‍ മഴ തുടരുന്നു; വിവിധയിടങ്ങളില്‍ പ്രളയ ഭീഷണി

October 10, 2022
Google News 2 minutes Read
heavy rain at several parts of north india

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് ലക്‌നൗ, ആഗ്ര, ഗൗതം ബുദ്ധ് നഗര്‍, കാണ്‍പൂര്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ 8 ജില്ലകളിലും ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.(heavy rain at several parts of north india )

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചമ്പാവത്ത് ജില്ലയില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടനില കടന്ന് രപ്തി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രളയ ഭീഷണിയിലാണ് ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ഗ്രാമങ്ങള്‍.

Read Also: കനത്ത മഴ; ഡൽഹി ലഹോറി ഗേറ്റിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു

അതേസമയം ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായി. രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, ബിഹാര്‍, അസം അടക്കം 10 സംസ്ഥാനങ്ങളില്‍ ബുധനാഴ്ച വരെ ഇടവിട്ടുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Story Highlights: heavy rain at several parts of north india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here