വെനസ്വേലയില്‍ മണ്ണിടിച്ചിലില്‍ 22 മരണം; 50ലേറെ പേരെ കാണാതായി; വന്‍ നാശനഷ്ടം

വെനസ്വേലയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. 50ലധികം പേരെ കാണാതായി. കനത്ത മഴയില്‍ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മധ്യ വെനസ്വേലയിലാണ് സംഭവം. രാജ്യത്ത് 30 വര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്.(landslide in venezuela 22 died, more than 50 missing)
ദുരന്തത്തില്‍ അന്‍പതിലധികം പേരെ കാണാതായതായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. 52 പേരെ ഇനി കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ആയിരത്തോളം പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് ആഭ്യന്തര, നീതിന്യായമന്ത്രി റെമിജിയോ സെബല്ലോസ് ഇച്ചാസോ പറഞ്ഞു.
Read Also: റഷ്യയ്ക്ക് വന്‍ തിരിച്ചടി; കെര്‍ച്ച് മുനമ്പ് പാലം തകര്‍ത്ത് യുക്രൈന്‍ സൈന്യം
ലാസ് ടെജേരിയാസ് എന്ന പട്ടണം പൂര്‍ണമായും മണ്ണിടിച്ചിലില്‍ നശിച്ചു. വെനസ്വേലയില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ മണ്ണിടിച്ചിലാണിത്. അടുത്ത ദിവസങ്ങളില്‍ കനത്ത മഴയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെയ്തത്. 1999ല്‍ കാരക്കാസിന് വടക്കുള്ള വര്‍ഗാസ് എന്ന സംസ്ഥാനത്ത് 10,000ത്തോളം പേരാണ് മണ്ണിടിച്ചിലില്‍ മരിച്ചത്.
Story Highlights: landslide in venezuela 22 died, more than 50 missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here