Advertisement

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു

October 10, 2022
Google News 1 minute Read

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു. നാലു വയസ്സായ പെൺകുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. 10 പേർ പരുക്കേറ്റ്‌ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്. ലാഹോറി ഗേറ്റിന് സമീപമാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഫയർഫോഴ്സിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് കെട്ടിടം തകർന്നു വീണത്. രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയാണ് ഇരു നില കെട്ടിടം തകരാൻ ഇടയായത് എന്നാണ് പ്രാഥമിക നിഗമനം.

Story Highlights: new delhi building collapsed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here