Advertisement

അടിയന്തരമായി ജാമ്യം വേണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കർ

October 10, 2022
Google News 3 minutes Read
pfi leader e Abubacker approached Delhi High Court seeking bail

എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി പോപ്പുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നൽകണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും അതിനാൽ ഇനി ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നും ഹർജിയിൽ പറയുന്നു. കാൻസർ രോ​ഗബാധിതനാണ് ഇ. അബൂബക്കർ. ( pfi leader e Abubacker approached Delhi High Court seeking bail ).

Read Also: പോപ്പുലർ ഫ്രണ്ട് നിരോധനം; തീവ്ര ചിന്താഗതിക്കാരെ മുസ്​ലിം ലീഗിന്​ വേണ്ട;​ എം കെ മുനീർ

എൻഐഎ അറസ്റ്റ് ചെയ്ത പി. കോയ, ഇ. അബൂബക്കർ, ഇ.എം അബ്ദുൾ റഹിമാൻ എന്നിവരെയാണ് പിഎഫ്ഐയുടെ പിന്നിലെ ചാലകശക്തിയായി കണക്കാക്കുന്നത്. 1992ൽ പിഎഫ്‌ഐയുടെ മാതൃസംഘടനയായ നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ട് സ്ഥാപിച്ച് നടത്തിവന്ന അന്നത്തെ യുവനേതാക്കളായിരുന്നു ഇവർ.

എൻഡിഎഫിന്റെയും പിന്നീട് പിഎഫ്‌ഐയുടെയും വളർച്ചയിൽ അബൂബക്കറിന്റെ നിർണായക സാന്നിദ്ധ്യമുണ്ടെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. നിലവിൽ 20 ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് പി.എഫ്.ഐ സാന്നിധ്യമുള്ളത്. കോയയും അബൂബക്കറും എൻഡിഎഫിനെ ആശയപരമായും സംഘടനാപരമായും വളർത്തിയപ്പോൾ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ലൈബ്രേറിയനായി പ്രവർത്തിച്ച ഇ എം അബ്ദുൾ റഹിമാൻ ഭാവി പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുകയായിരുന്നു. അറബി ഭാഷാധ്യാപകനായിരുന്ന അബൂബക്കർ എൻഡിഎഫിന്റെ പ്രാദേശിക തലത്തിലുള്ള യൂണിറ്റുകൾ നിർമ്മിക്കുന്നതിനായി കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുമുണ്ട്.

Story Highlights: pfi leader e Abubacker approached Delhi High Court seeking bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here