Advertisement

കോടിയേരിയുടെ വീട്ടിൽ‌ ആശ്വാസവാക്കുകളുമായി രമേശ് ചെന്നിത്തല

October 10, 2022
Google News 1 minute Read

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല. തലശേരിയിലെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ചു.

ഒരേ കാലഘട്ടത്തിൽ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചവരായിരുന്നു ഞങ്ങൾ രണ്ടുപേരും. എന്നും കൊടിയേരിയുമായി നല്ല സൗഹൃദം പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്‌തിപരമായി വലിയ നഷ്ടം തന്നെ ആണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ തലശ്ശേരിയിലെ വീട്ടിൽ സന്ദർശിച്ചു. ഏകദേശം ഒരേ കാലഘട്ടത്തിൽ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചവരായിരുന്നു ഞങ്ങൾ രണ്ടുപേരും.
എന്നും കൊടിയേരിയുമായി നല്ല സൗഹൃദം പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്‌തിപരമായി വലിയ നഷ്ടം തന്നെ ആണ്.
എന്നോടൊപ്പം ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, കണ്ണൂർ ഡി സി സി പ്രസിഡന്റ് മാർട്ടിൻ എന്നിവർ ഉണ്ടായിരുന്നു.

Story Highlights: Ramesh Chennithala Visits Kodiyeri Balakrishnan’s House

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here