Advertisement

ട്രാൻസ്ജെൻഡേഴ്സ് സംസ്ഥാന ക്യാമ്പ് വർണാഭം; പങ്കെടുന്നത് 50ഓളം ട്രാൻസ്ജെൻഡറുകൾ

October 10, 2022
Google News 1 minute Read

ആടിയും പാടിയും വർണാഭമാവുകയാണ് കാസർഗോട്ട് നടക്കുന്ന ട്രാൻസ്ജെൻഡേഴ്സ് സംസ്ഥാന ക്യാമ്പ്. മലബാറിലെ അഞ്ച് ജില്ലകളിൽ നിന്നുള്ള ട്രാൻസ്ജെൻഡറുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തൽ മൂന്ന് ദിവസമായി നടത്തുന്ന ക്യാമ്പ് ഇന്ന് സമാപിക്കും

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് ജില്ലകളിലെ അമ്പതോളം ട്രാൻസ്ജെൻഡറുകളാണ് തച്ചങ്ങാട് ബി.ആർ.ഡി.സി കൾച്ചറൽ സെന്ററിൽ നടക്കുന്ന ത്രിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്. ഒത്തുചേരലിനൊപ്പം ക്യാമ്പ് സർഗശേഷി ഉണർത്തുന്ന വേദി കൂടിയാവുകയാണ്.

തൊഴിൽ പരിശീലനം, കലാ – സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ എന്നിവയാണ് മൂന്ന് ദിവസത്തെ ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ക്യാമ്പുകളിലൂടെ മുഴുവൻ ട്രാൻസ്ജെൻഡേഴ്സിനെയും ഒത്തുചേരലിന്റെ ഭാഗമാക്കുകയാണ് യുവജന ക്ഷേമ ബോർഡിന്റെ ലക്ഷ്യം. ആടിയും പാടിയുമുള്ള ഒത്തുചേരലിനൊപ്പം നാട്ടുകാരും കൈകോർക്കുമ്പോൾ ലിംഗഭേദത്തിന്റെ അതിരുകൾ അപ്രസക്തമാവുകയാണ്.

Story Highlights: transgenders camp kasaragod update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here