Advertisement

എൽദോസ് കുന്നപ്പിള്ളിൽ യുവതിയെ തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന് എഫ്‌ഐആർ; ഗുരുതര ആരോപണങ്ങൾ

October 11, 2022
2 minutes Read

എൽദോസ് കുന്നപ്പള്ളിൽ എംഎൽഎക്കെതിരെ എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ. എൽദോസ് കുന്നപ്പിള്ളിൽ യുവതിയെ തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന് എഫ്‌ഐആർ റിപ്പോർട്ട്. വീട്ടിൽ നിന്ന് യുവതിയെ തട്ടികൊണ്ട് പോയി കോവളത്ത് എത്തിച്ച് ദേഹോപദ്രവം ഏൽപ്പിച്ചു.(FIR Against eldhose kunnappillil)

എൽദോസ് കുന്നപ്പള്ളിൽ എംഎൽഎയുടെ സുഹൃത്തുക്കൾ ഫോണിൽ ഭീഷണിപ്പെടുത്തി. കള്ളക്കേസിൽ കുടുക്കുമെന്ന് സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. തട്ടിപ്പുകാരിയെന്ന് മാധ്യമങ്ങളോട് പറയുമെന്ന് ഭീഷണിപ്പെടുത്തി. കേസിൽ എൽദോസ് കുന്നപ്പള്ളിൽ എംഎൽഎ ഉൾപ്പെടെ മൂന്ന് പ്രതികളാണ് ഉള്ളത്.

Read Also: നരബലി നടത്തിയത് സർവൈശ്വര്യ പൂജയ്ക്ക് വേണ്ടി; പത്മയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം എത്തിയത് നരബലിയിൽ

അതേസമയം എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പല സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ യുവതി മൊഴി നല്‍കിയത്. പരാതി ഒത്ത് തീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നും മൊഴിയിൽ ആരോപണമുണ്ട്. തട്ടിക്കൊണ്ട് പോയി മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

വിശദമായ മൊഴി എടുത്ത ശേഷം എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസ് തീരുമാനം. അതിനിടെ എൽദോസ് കുന്നപ്പിള്ളിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

അതേസമയം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത്. എംഎൽഎക്ക് എതിരെയുള്ള കേസ് അതീവ ഗൗരവതരമാണ്. സംഭവത്തില്‍ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു.

Story Highlights: FIR Against eldhose kunnappillil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top