Advertisement

‘സ്വപ്‌ന സുരേഷിനെ ഇ ഡി മഹത്വവത്ക്കരിക്കുന്നു’;സത്യവാങ്മൂലവുമായി സര്‍ക്കാരും ശിവശങ്കറും

October 15, 2022
Google News 3 minutes Read

സ്വര്‍ണക്കടത്ത് കേസ് വിചാരണ ബംഗളൂരൂവിലേക്ക് മാറ്റുന്നതിനെതിരെ സത്യവാങ്മൂലം. സംസ്ഥാന സര്‍ക്കാരും എം ശിവശങ്കറുമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം തെറ്റെന്നും ദുരുദ്ദേശപരമെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്. (Affidavit against transfer of gold smuggling case trial to Bangaluru)

പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മഹത്വവത്ക്കരിക്കുന്നുവെന്നാണ് സത്യവാങ്മൂലത്തിലെ ആരോപണം. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ഗൂഢലക്ഷ്യത്തോടെയെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ താഴ്ത്തിക്കെട്ടാനാണ് ഇ ഡി ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരോ പൊലീസോ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല.

Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും

രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള കേസെന്നാണ് എം ശിവശങ്കര്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇ ഡി ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരിലെ ഉന്നതരെ സന്തോഷിപ്പിക്കാനാണെന്നും എം ശിവശങ്കര്‍ പറയുന്നു.

Story Highlights: Affidavit against transfer of gold smuggling case trial to Bangaluru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here