Advertisement

‘ക്ഷേത്രത്തില്‍ നടക്കുന്നത് ആഭിചാരം, പൂജാരി പോക്‌സോ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാള്‍’; പരാതിയുമായി നാട്ടുകാര്‍

October 16, 2022
2 minutes Read

ആഭിചാര ക്രിയകള്‍ നടത്തുന്നുവെന്ന് ആരോപിച്ച് തൃശൂരില്‍ ക്ഷേത്ര പൂജാരിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. മാള കുണ്ടൂര്‍ മഠത്തിലാവ് മുത്തപ്പന്‍ കാവ് ക്ഷേത്രത്തിനെതിരെയാണ് പരാതി. നിയമവിരുദ്ധമായ ആഭിചാരം ക്ഷേത്രത്തില്‍ നടക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ക്ഷേത്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. (allegedly black magic in temple in mala )

ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിക്കെതിരെ പോക്‌സോ കേസുണ്ടെന്നുള്‍പ്പെടെ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുന്‍പും പൂജാരിക്കെതിരെ നാട്ടുകാര്‍ സമാന പരാതിയുയര്‍ത്തിയിരുന്നു.

ആഭിചാര കര്‍മ്മങ്ങള്‍ നടക്കുന്ന ഈ ക്ഷേത്രം എത്രയും പെട്ടെന്ന് പൊലീസ് അടച്ചുപൂട്ടി പൂജാരിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് വര്‍ഷമായി ഈ ക്ഷേത്രത്തില്‍ പൂജ നടന്നുവരികയാണ്. മുന്‍പ് കല്‍പ്പണിക്കാരനായ ഒരു വ്യക്തിയാണ് ഇപ്പോള്‍ ക്ഷേത്രത്തിലെ പൂജാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്ഷേത്രത്തില്‍ നടക്കുന്നത് ആഭിചാരമാണെന്നും ഇത് തങ്ങളുടെ സൈ്വര്യജീവിതം നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രി നടക്കുന്ന ആഭിചാര ക്രിയകള്‍ ക്ഷേത്രത്തിനടുത്ത് താമസിക്കുന്നവര്‍ക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

Story Highlights: allegedly black magic in temple in mala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top