Advertisement

സ്ത്രീകള്‍ വിചാരിച്ചാല്‍ വലിയമാറ്റങ്ങള്‍ വരുത്താനും എന്തിനെയും നേരിടാനും കഴിയും; ‘ഇനി ഉത്തര’ത്തെ പ്രശംസിച്ച് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്

October 16, 2022
Google News 3 minutes Read

അപര്‍ണ ബാലമുരളി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ഇനി ഉത്തരം എന്ന സിനിമയെ അഭിനന്ദിച്ച് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്.

കഴിഞ്ഞ ദിവസമാണ് മേയര്‍ ചിത്രം കണ്ടത്. ചിത്രത്തിനെയും അണിയറ പ്രവര്‍ത്തകരെയും മേയര്‍ എം.കെ വര്‍ഗീസ് അഭിനന്ദിച്ചു. സ്ത്രീകള്‍ വിചാരിച്ചാല്‍ ഇവിടെ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നും എന്തിനെയും നേരിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഇനി ഉത്തരം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ദേശീയ അവാര്‍ഡ് നേട്ടത്തിനു ശേഷം അപര്‍ണ ബാലമുരളിയുടേതായി മലയാളത്തില്‍ എത്തുന്ന തിയറ്റര്‍ റിലീസ് ആണ് ഇനി ഉത്തരം. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അപര്‍ണയുടേതായി ഒരു മലയാളചിത്രം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.

അപര്‍ണ്ണ ബാലമുരളിയും കലാഭവന്‍ ഷാജോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്,ജാഫര്‍ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധര്‍,ജയന്‍ ചേര്‍ത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും വേഷമിടുന്നു.

എ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു.

Read Also: Ini Utharam review: പോരാടുന്നതെങ്ങനെ! തളരാതെ മുന്നോട്ടു പോകുന്നതെങ്ങനെ! ; ചോദ്യങ്ങൾക്ക് ഉത്തരം നൽകി ‘ഇനി ഉത്തരം’ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും

എഡിറ്റര്‍-ജിതിന്‍ ഡി കെ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, വിനോഷ് കൈമള്‍,കല-അരുണ്‍ മോഹനന്‍,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍,സ്റ്റില്‍സ്-ജെഫിന്‍ ബിജോയ് ,പരസ്യകല-ജോസ് ഡോമനിക് ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപക് നാരായണ്‍,പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-ഒ20 സ്‌പെല്‍,പി ആര്‍ ഒ-എ എസ് ദിനേശ്, ആതിര ദില്‍ജിത്.

Story Highlights: Thrissur Mayor MK Varghese About Ini Utharam Movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here