Advertisement

ഗോവയിൽ സർക്കാർ ജോലിക്ക് ഒരു വർഷത്തെ ‘വർക്ക് എക്സ്പീരിയൻസ്’ നിർബന്ധം: പ്രമോദ് സാവന്ത്

November 9, 2022
Google News 3 minutes Read

ഗോവയിൽ സർക്കാർ ജോലിക്ക് ഒരു വർഷത്തെ ജോലി പരിചയം നിർബന്ധമാക്കുന്നെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വടക്കൻ ഗോവയിലെ തലേഗാവോ ഗ്രാമത്തിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രമോദ് സാവന്ത്. ഒരോ സർക്കാർ ജോലിക്കും കൃത്യമായ ആളെ തന്നെ തെരഞ്ഞെടുക്കാൻ സർക്കാർ ആവശ്യമായ നിയമഭേദഗതികൾ അധികം വൈകാതെ വരുത്തുമെന്ന് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.(one year work experience mandatory for govt jobs in goa)

Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്

ഒരാളെ നേരിട്ട് സർക്കാർ സർവീസിലേക്ക് എടുക്കുന്ന രീതി അവസാനിപ്പിക്കും. സർക്കാർ സർവീസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വകാര്യ മേഖലയിൽ ജോലി ചെയ്ത് പരിചയം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴിയായിരിക്കും എല്ലാ സർക്കാർ ജോലി നിയമനങ്ങളും. ഇത്തരത്തിലുള്ള നിബന്ധന സർക്കാരിന് വളരെ ശേഷിയുള്ള ജീവനക്കാരെ ലഭിക്കാൻ ഇടയാക്കുമെന്ന് ഗോവൻ മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഷത്തെ ജോലി പരിചയം എല്ലാ സർക്കാർ ഉദ്യോഗത്തിനും ഉടൻ ബാധകമാക്കുമെന്ന് മന്ത്രി അറിയിച്ചു.

Story Highlights: one year work experience mandatory for govt jobs in goa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here