Advertisement

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനു പിന്തുണ; അധികൃതർക്ക് മുന്നിൽ വച്ച് ഹിജാബഴിച്ച് ഇറാനിയൻ കായികതാരം: വിഡിയോ

November 11, 2022
Google News 6 minutes Read

രാജ്യത്ത് നടക്കുന്ന ഹിജാബ് പ്രതിഷേധത്തിനു പിന്തുണയർപ്പിച്ച് ഇറാനിയൻ കായിക താരം. ഇറാൻ അമ്പെയ്ത്ത് താരമായ പർമിദ ഘസേമിയാണ് പരസ്യമായി ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനു പിന്തുണയർപ്പിച്ചത്. പോഡിയത്തിൽ കയറി പുരസ്കാരം വാങ്ങുന്നതിനിടെ അധികൃതർക്ക് മുന്നിൽ വച്ച് ഹിജാബഴിച്ചായിരുന്നു പർമിദയുടെ പ്രതിഷേധം. റൂയിട്ടേഴ്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സെലബ്രറ്റി ഷെഫ് മെഹർഷാദ് ഷാഹിദിയെ രാജ്യത്തെ മതപൊലീസ് അടിച്ചുകൊന്നു എന്ന് ആരോപണമുയർന്നിരുന്നു. മെഹർഷാദിൻ്റെ 20ആം പിറന്നാളിനു തലേന്നാണ് നിഷ്ഠൂരമായ കൊലപാതകം. കഴിഞ്ഞ മാസം ഇദ്ദേഹത്തിൻ്റെ മൃതദേഹം സംസ്കരിക്കുന്നതിനിടെ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ അറസ്റ്റിലായ 19കാരനെ കസ്റ്റഡിയിലിരിക്കെ ബാറ്റണുകൾ കൊണ്ട് അടിച്ചാണ് മതപൊലീസ് കൊലപ്പെടുത്തിയത് എന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. തലയ്ക്ക് ഏറ്റ മർദ്ദനങ്ങളാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ, മകൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പറയാൻ തങ്ങൾക്ക് സമ്മർദ്ദമുണ്ടായിരുന്നതായി ഇദ്ദേഹത്തിൻ്റെ കുടുംബം ആരോപിച്ചു.

എന്നാൽ, ഇറാൻ ഭരണകൂടം ഇത് നിഷേധിച്ചു. മെഹർഷാദിൻ്റെ ശരീരത്തിൽ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

Story Highlights: anti hijab protest iran athlete

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here