ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദ്ദിച്ച സംഭവം; കേസെടുത്ത് കരമന പൊലീസ്

ഹോൺ മുഴക്കിയെന്ന് ആരോപിച്ചു സർക്കാർ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ കരമന പൊലീസ് കേസെടുത്തു. മർദനം, അസഭ്യവർഷം, തടഞ്ഞു നിർത്തി ഉപദ്രവിക്കൽ എന്നിവയ്ക്കാണ് കേസ്. തിരുവനന്തപുരത്ത് വെച്ചാണ് ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് നിറമണ്‍കരയില്‍ വെച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ മര്‍ദനമേറ്റത്. ( assaulting government employee; Karamana police registered case ).
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായി സംഭവം. വൈകിട്ട് ആറരയോടെ നിറമൺകരയിൽ സിഗ്നലിന് സമീപം പ്രദീപിന്റെ പുറകിലുണ്ടായിരുന്ന ബൈക്ക് ഹോൺ മുഴക്കി. പ്രദീപാണ് ഹോൺ മുഴക്കിയതെന്നാരോപിച്ച് മുൻപിൽ പോയിരുന്ന ബൈക്കിലെ യുവാക്കൾ പ്രദീപിനെ മർദിക്കുകയായിരുന്നു.
ഹോണ്‍ അടിച്ചത് താനല്ലെന്ന് പറഞ്ഞിട്ടും മര്‍ദനം തുടർന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപ് ചികിത്സ തേടിയ ശേഷം കരമന പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. കഴിഞ്ഞ എട്ടാം തീയതി നടന്ന സംഭവത്തിലാണ് പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്.
Story Highlights: assaulting government employee; Karamana police registered case
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!