Advertisement

KIIFB DAY, November 11 2022: ഇന്ന് കിഫ്ബി ദിനം…! സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് കിഫ്ബി

November 11, 2022
Google News 2 minutes Read
Kerala Infrastructure Investment Fund Board day

ഇന്ന് കിഫ്ബി ദിനമാണ്. 1999 നവംബർ 11ന് ആണ് കിഫ്ബി രൂപീകൃതമാകുന്നത്. 2016 ലെ ഭേദഗതി ആക്ടിലൂടെയാണ് കിഫ്ബി ഇന്നത്തെ നിലയിലേക്ക് ശാക്തീകരിക്കപ്പെടുന്നത്. സംസ്ഥാനത്തെ പല വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നത് ഇന്ന് കിഫ്ബിയാണ് ( Kerala Infrastructure Investment Fund Board day ).

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കാനാണ് കിഫ്ബി രൂപീകരിക്കുന്നത്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബർ 11നാണ് കിഫ്ബി ആരംഭിച്ചത്. എൽഡിഎഫ് സർക്കാർ 2016ൽ അധികാരമേറ്റെടുത്തപ്പോൾ കിഫ്ബിയുടെ ചട്ടങ്ങൾ പരിഷ്ക്കരിച്ചു.

സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക, സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ഇൻഫ്രാസ്ട്രെക്ച്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്, ഇൻഫ്രാസ്ട്രക്ച്ചർ ഡെബ്റ്റ് ഫണ്ട് എന്നിവയിലൂടെയാണ് കിഫ്ബിയുടെ സാമ്പത്തിക ആവശ്യങ്ങൾ സാധ്യമാകുന്നത്.

Read Also: നഗരസഭാ കത്ത് വിവാദം; സിപിഐഎം ജില്ലാ സെക്രട്ടറിയെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും

കെഫോൺ, ട്രാൻസ്ഗ്രിഡ്, ഊർജ സംരക്ഷണത്തിന് വേണ്ടിയുള്ള നിലാവ് പദ്ധതി, പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പിന് കീഴിലുള്ള പദ്ധതികൾ, ടൂറിസം, കായിക-യുവജനക്ഷേമം തുടങ്ങി സമസ്തമേഖലകളെയും ഉൾക്കൊള്ളുന്ന സമഗ്ര വികസനമാണ് കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ യാഥാർഥ്യമാക്കുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം, ജലവിതരണം, വൈദ്യുതി വിതരണം തുടങ്ങി എല്ലാ സുപ്രധാന മേഖലകളും ഉൾക്കൊള്ളുന്ന 60,102 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ ഫണ്ട് അനുവദിച്ചിട്ടുള്ളത്.

Story Highlights: Kerala Infrastructure Investment Fund Board day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here