Advertisement

ആന്ധ്രയിലെ പടക്ക ഫാക്ടറിയിൽ സ്ഫോടനം, 3 മരണം; 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

November 11, 2022
Google News 1 minute Read

ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ മരിച്ചവരുടെയും കുടുംബങ്ങൾക്ക് സംസ്ഥാന മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

തഡെപള്ളിഗുഡെമിന് സമീപമുള്ള പടക്ക നിർമാണ യൂണിറ്റിൽ രാത്രി 8 നും 8:20 നും ഇടയിലാണ് സ്ഫോടനം നടന്നത്. ദുരന്തനിവാരണ സേനയും ഫയർഫോഴ്‌സും പോലീസും റവന്യൂ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട ഒരാളെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ പരിക്കേറ്റവരുടെ എണ്ണത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സ്‌ഫോടനം നടക്കുമ്പോൾ യൂണിറ്റിനുള്ളിൽ 10 പേരെങ്കിലും ഉണ്ടായിരുന്നു എന്നാണ് നിഗമനം. സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് രവി പ്രകാശ് പിടിഐയോട് പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി മരണത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുകയും ഇരകളുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

Story Highlights:  killed in firecracker factory blast in West Godavari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here