Advertisement

ജമ്മു കശ്മീരിൽ മരിച്ച സൈനികൻ അഖിൽ കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

November 11, 2022
Google News 2 minutes Read
soldier Akhil Kumar died Jammu Kashmir

ജമ്മു കശ്മീരിൽ സൈനിക സേവനത്തിനിടെ ഡെങ്കിപ്പനി ബാധിച്ചു മരിച്ച സൈനികൻ ലാൻസ് നായിക് അഖിൽ കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം വൈക്കം മറവൻ തുരുത്തിലെ വസതിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ആർമിയിൽ നിന്നുള്ള പ്രതിനിധികൾ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ( soldier Akhil Kumar died in Jammu Kashmir ).

Read Also: ജമ്മു കശ്മീരിൽ ഹൈബ്രിഡ് ലെഷ്‌കർ ഈ തൗബ ഭീകരൻ അറസ്റ്റിൽ

വൈക്കം അരുൺ നിവാസിൽ അനിൽകുമാറിന്റെ മകൻ അഖിലിനു പനി ബാധിച്ചു മൂന്നു ദിവസം പിന്നിട്ടപ്പോഴേയ്ക്ക് ഗുരുതരാവസ്ഥയിലായി. തുടർന്ന് എയർലിഫ്റ്റ് ചെയ്തു കശ്മീരിൽ നിന്നു ഡൽഹിയിൽ സൈനിക ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഒമ്പതാം തീയതി മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെ ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. അഖിൽ അവിവാഹിതനാണ്. അമ്മ; കമലമ്മ, സഹോദരി; അർച്ചന.

Story Highlights: soldier Akhil Kumar died in Jammu Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here