Advertisement

‘ടെലിവിഷനിലേക്ക് മടങ്ങാൻ പദ്ധതിയുണ്ട്’; ടിവി സീരീസ് പ്രഖ്യാപിച്ച് ക്വന്റിൻ ടറന്റിനോ

November 18, 2022
Google News 3 minutes Read

ഒന്നോ രണ്ടോ ചിത്രങ്ങൾ കൂടി ചെയ്ത് സംവിധാനം നിർത്തുമെന്ന ക്വന്റിൻ ടറന്റിനോയുടെ പ്രഖ്യാപനം ആരാധകർക്കിടയിൽ ചെറുതല്ലാത്ത സങ്കടമാണുണ്ടാക്കിയത്. ടെലിവിഷനിലേക്ക് മടങ്ങാൻ തനിക്ക് പദ്ധതിയുണ്ടെന്നാണ് സംവിധായകൻ പറയുന്നത്. (quentin tarantino plans to shoot eight episode tv series)

എൽവിസ് മിച്ചൽ ആതിഥേയത്വം വഹിച്ച ന്യൂയോർക്കിലെ ഒരു പരിപാടിയിലാണ് അടുത്ത വർഷം എട്ട് എപ്പിസോഡുള്ള സീരീസ് ചിത്രീകരിക്കാൻ താൻ പദ്ധതിയിടുന്നെന്ന വിവരം ടറന്റിനോ വെളിപ്പെടുത്തിയത്.

Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി

തന്റെ പുതിയ പുസ്തകമായ ‘സിനിമ സ്‌പെക്കുലേഷൻ’ പ്രൊമോഷൻ ജോലിയിലാണ് അദ്ദേഹമിപ്പോൾ. ഇതിനിടെ തന്റെ അടുത്ത പ്രോജക്റ്റ് ഒട്ടും വൈകില്ലെന്ന് അറിയിച്ചിരിക്കുകയാണ് ടറന്റിനോ. ‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്’ ആണ് ടറന്റിനോയുടേതായി ഒടുവിൽ തിയേറ്ററിലെത്തിയത്.

ക്വന്റിൻ ടറന്റിനോ ‘ഗ്രേവ് ഡേഞ്ചർ’ എന്ന പേരിൽ രണ്ട് ഭാഗങ്ങളുള്ള സീരീസ് സംവിധാനം ചെയ്തിരുന്നു. അത് 2005ൽ സിബിഎസ്, സിഎസ്‌ഐ: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ സീസൺ അഞ്ചിൽ അവസാന എപ്പിസോഡായി ഇറങ്ങി.

2019ൽ, തന്റെ നാടകമായ ‘ദി ഹേറ്റ്ഫുൾ എയ്റ്റ്’ നാല് ഭാഗങ്ങളുള്ള മിനിസീരീസായി പുറത്തിറക്കാൻ നെറ്റ്ഫ്‌ലിക്‌സുമായി ആലോചിച്ചിരുന്നു. പിന്നീട് ചില കാരണങ്ങൾകൊണ്ട് അത് നടന്നില്ല. നോൺലീനിയർ കഥപറച്ചിലും, നർമ്മവും, ചോര ചിതറുന്ന വയലൻസ് കോമഡിയും ടാരന്റിനോ ചിത്രങ്ങളുടെ പ്രത്യേകതയാണ്.

Story Highlights: quentin tarantino plans to shoot eight episode tv series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here