ഫുട്‍ബോൾ താരാരാധന: സമസ്തയുടെ അഭിപ്രായം മുസ്ലിം ലീഗിന് ഇല്ല; പിഎംഎ സലാം

ഫുട്ബോൾ താരാരാധന സംബന്ധിച്ച സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമാണെന്ന് മുസ്‍ലിംലീഗ്. സമസ്തയുടെ അഭിപ്രായം മുസ്ലിം ലീഗിന് ഇല്ല. സമസ്തയുടേത് പൊതുവിഷയമായി കാണുന്നില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.(football star worship muslim league says everyones opinion)
സമസ്തയുടെ ഫുട്ബോൾ പരാമർശം വ്യക്തിപരമെന്നായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. വ്യക്തിപരമായ പരാമർശം മൊത്തത്തിലുള്ള പരാമർശമായി കാണരുത്. എന്തുകൊണ്ടാണ് അത്തരമൊരു പരാമർശം വന്നതെന്ന് അറിയില്ല.
ജനങ്ങളുടെ ഫുട്ബോൾ ആവേശത്തെ പെട്ടെന്ന് അണച്ച് കളയാനാകില്ലെന്നും മുനീർ പറഞ്ഞു. ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ട്. അത് സമുദായത്തിൻറെ അഭിപ്രായമായി പ്രതിഫലിപ്പിക്കേണ്ട.
Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
ട്രൗസർ ഇട്ട് കളിക്കാൻ പാടില്ല എന്ന് ചിലർ പറയുന്നു. കളി മാത്രം നോക്കുക, വേറൊന്നും നോക്കാതിരിക്കാൻ ശ്രമിക്കുക. എംഎസ്എഫ് പ്രവർത്തകർക്ക് നൽകിയ സ്വീകരണ പ്രസംഗത്തിലായിരുന്നു മുനീറിൻറെ പ്രതികരണം.
ഫുട്ബോൾ ലോകകപ്പ് സംബന്ധിച്ച് ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മിറ്റി നിർദ്ദേശം വലിയ വിവാദമാകുന്ന പശ്ചാത്തലത്തിലാണ് മുനീറിൻറെ പ്രതികരണം.
Story Highlights : football star worship muslim league says everyones opinion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here