Advertisement

വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പദവി ഒഴിയണം; ശ്രീനാരായണ സഹോദര ധര്‍മ വേദി

December 1, 2022
Google News 2 minutes Read
Vellapalli Nateshan should step down as SNDP General Secretary

വെള്ളാപ്പള്ളി നടേശന്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി പദവി ഒഴിയണമെന്ന് ശ്രീനാരായണ സഹോദര ധര്‍മ വേദി. കെ കെ മഹേശന്റെ മരണത്തില്‍ പ്രതിച്ചേര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും എസ് എന്‍ ഡി പി യോഗം ആസ്ഥാനത്ത് കയറാന്‍ അനുവദിക്കില്ലെന്ന് ശ്രീനാരായണ സഹോദര ധര്‍മ വേദി മുന്നറിയിപ്പ് നല്‍കി.

ഗൂഢാലോചന, ആത്മഹത്യ പ്രേരണ വകുപ്പുകളാണ് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെ കെ മഹേശനെ പ്രതിയാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. മാരാരിക്കുളം പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read Also: വിഴിഞ്ഞം കലാപത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹം:എംടി രമേശ്

മാനേജര്‍ കെ എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. അതേസമയം ഏത് അന്വേഷണവും നേരിടാന്‍ തെയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ തള്ളിയ വെള്ളാപ്പള്ളി നടേശന്‍ കെ കെ മഹേശന്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയെന്നും ആരോപിച്ചു. ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുത്തത്.

Story Highlights: Vellapalli Nateshan should step down as SNDP General Secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here