Advertisement

‘യൂത്ത് കോണ്‍ഗ്രസ് കീഴ്‌വഴക്കങ്ങളെ മാനിച്ചില്ല’; തരൂര്‍ ഉദ്ഘാടകനായ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നാട്ടകം സുരേഷ്

December 3, 2022
Google News 3 minutes Read

ശശി തരൂര്‍ ഉദ്ഘാടകനായ കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ്. ഡിസിസിയോട് കൂടിയാലോചിക്കാത്ത പരിപാടിയായത് കൊണ്ടാണ് വിട്ടുനില്‍ക്കുന്നതെന്ന് നാട്ടകം സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു. പാര്‍ട്ടി കീഴ്‌വഴക്കങ്ങളെ മാനിക്കാതെയാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി നടത്തുന്നതിന് വിലക്കില്ല. താന്‍ പങ്കെടുക്കില്ലെന്ന് നിലപാടെടുത്ത് കഴിഞ്ഞെന്നും നാട്ടകം സുരേഷ് കൂട്ടിച്ചേര്‍ത്തു. (nattakam suresh will not attend shashi tharoor’s program in kottayam)

ഡിസിസിയോട് കൂടിയാലോചിക്കാതെ പരിപാടി സംഘടിപ്പിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം പേര്‍ക്കും എതിര്‍പ്പുണ്ട്. കെപിസിസി യോഗത്തില്‍ ഞാന്‍ ഇക്കാര്യം ഉന്നയിക്കാനിരിക്കുകയാണ്. സംഭവം വിവാദമായതിന് ശേഷമാണ് ഡിസിസിയില്‍ പരിപാടിയെക്കുറിച്ച് അറിയിക്കുന്നത്. അതല്ലല്ലോ അതിന്റെ രീതി? നിയന്ത്രണം വിട്ട് പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിക്ക് അതിന്റെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നതിനാലാണ് വിഷയം കെപിസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. നാട്ടകം സുരേഷ് പറഞ്ഞു.

Read Also: ശശി തരൂരിന്റെ കോട്ടയം പര്യടനം ഇന്ന്

ഈരാറ്റുപേട്ടയില്‍ ഇന്ന് വൈകിട്ട് 5.30നാണ് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മഹാ സമ്മേളനം. വര്‍ഗീയ ഫാസിസം ഇന്നിന്റെ കാവലാള്‍ എന്ന വിഷയത്തിലാണ് ശശി തരൂര്‍ സംസാരിക്കുക. തിരുവനന്തപുരത്ത് മേയര്‍ക്കെതിരെ നടന്ന പരിപാടിക്ക് ശേഷം തരൂര്‍ പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗമായിരിക്കും ഈരാറ്റുപേട്ടയിലേത്. തരൂര്‍ പരിപാടി പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിനും വിവാദമായെങ്കിലും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

Story Highlights: nattakam suresh will not attend shashi tharoor’s program in kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here