Advertisement

ഹിമാചലിലെ തിയോഗിൽ സിപിഐഎം സ്ഥാനാർത്ഥി മുന്നേറുന്നു

December 8, 2022
Google News 2 minutes Read
himachal cpim rakesh sinha leads

ഹിമാചൽ പ്രദേശിലെ തിയോഗ് മണ്ഡലത്തിൽ രാകേഷ് സിൻഹ മുന്നിൽ നിൽക്കുന്നു. സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായി മാറിയ തിയോഗിൽ വിജയപ്രതീക്ഷയിലാണ് ഇടത് നേതാക്കളെല്ലാം. ( himachal cpim rakesh sinha leads )

2017 ൽ നടന്ന തെരഞ്ഞെടുപ്പിൽ 24,791 വോട്ടുകൾ സ്വന്തമാക്കിയാണ് രാകേഷ് സിൻഹ വിജയിച്ചത്. തൊട്ടുപിന്നാലെ 22,808 വോട്ടുകളുമായി ബിജെപിയുടെ രാകേഷ് വർമയുണ്ടായിരുന്നു. കോൺഗ്രസിന്റെ ദീപക് രാഹോറിന് 9,101 വോട്ടുകൾ മാത്രമാണ് അന്ന് നേടാൻ സാധിച്ചത്. ഈ ഫലം ആവർത്തിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ഇത്തവണ മണ്ഡലത്തിൽ ത്രികോണ മത്സരവുമല്ല, മറിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി ഇന്ദു വർമ കൂടി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വന്നതോടെ നാല് പേർ തമ്മിലാണ് മത്സരം.

Story Highlights: himachal cpim rakesh sinha leads

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here