Advertisement

ദേശീയ തലത്തിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃസ്ഥാനത്ത് ഇപ്പോൾ കോൺഗ്രസ് ഇല്ല; ലീ​ഗ് എം.പി പി.വി അബ്ദുൾ വഹാബ്

December 10, 2022
Google News 2 minutes Read
League MP PV Abdul Wahab criticized Congress

എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണത്തിൽ കോൺഗ്രസ്സിനെതിരെ ശക്തമായ വിമർശനവുമായ് പി.വി അബ്ദുൾ വഹാബ് എം.പി. ദേശീയ തലത്തിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃസ്ഥാനത്ത് ഇപ്പോൾ കോൺഗ്രസ് ഇല്ലെന്ന് അദ്ദേഹം 24 നോട് പറഞ്ഞു. പഴയത് പോലെ പ്രതിപക്ഷ നിരയിൽ ഇപ്പോൾ ദേശീയ തലത്തിൽ ഒരുമ ഇല്ലാത്ത സ്ഥിതിയാണ്. എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണ സമയത്ത് കോൺഗ്രസ് അംഗങ്ങൾ രാജ്യ സഭയിൽ ഇല്ലാതിരുന്നത് വലിയ വീഴ്ചയാണെന്നും താൻ അത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും പി.വി. അബ്ദുൾ വഹാബ് വ്യക്തമാക്കി. ( League MP PV Abdul Wahab criticized Congress ).

ലീ​ഗിന്റെ വിമർശനങ്ങൾ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണ സമയത്ത് കോൺഗ്രസ് അംഗങ്ങൾ രാജ്യ സഭയിൽ ഉണ്ടായിരുന്നില്ലെന്ന പ്രചരണം തെറ്റാണെന്ന് ജെബി മേത്തർ എം.പി 24 നോട് പറഞ്ഞു. ബില്ലിനെതിരെ താനും മറ്റ് കോൺഗ്രസ് അംഗങ്ങളും സഭയിൽ സംസാരിച്ചത് പിന്നെ എങ്ങനെയെന്ന് ജെ.ബി മേത്തൽ എം.പി ചോദിച്ചു. അബ്ദുൾ വഹാബ് എം.പി നടത്തിയ വിമർശനങ്ങളുടെ അടിസ്ഥാനം എന്തെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബില്ലിനെ കോൺഗ്രസ് എതിർത്തില്ല എന്ന വിമർശനമാണ് ലീഗ് എംപി അബ്ദുൾ വഹാബ് ഉന്നയിച്ചത്. ബില്ലിനെ എതിർക്കാൻ ഒരു കോൺഗ്രസ് അംഗം പോലും ഇല്ലാത്തത് വിഷമിപ്പിക്കുന്നുവെന്ന് ലീഗ് എംപി അബ്ദുൽ വഹാബ് പറഞ്ഞു. ലീഗ്, സിപിഐഎം അംഗങ്ങളാണ് ഏക സിവിൽ കോഡ് ബില്ലിനെ എതിർത്ത് രം​ഗത്തെത്തിയത്.

ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലായി സഭയിലെത്തിയപ്പോൾ എതിർക്കാൻ ഒരു കോൺഗ്രസ് എംപിയെപ്പോലും കണ്ടില്ലെന്ന കടുത്ത വിമർശനമാണ്എ പി അബ്ദുൾ വഹാബ് എംപി ഉന്നയിച്ചത്. ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ബിജെപി അംഗമായ കിരോഡിലാൽ മീന അനുമതി തേടിയപ്പോഴാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാജ്യസഭാംഗങ്ങളായി ഉണ്ടെന്നിരിക്കെ ബില്ല് അവതരിപ്പിക്കുന്ന സമയത്ത് ആരും സഭയിലില്ലാതിരുന്നതാണ് ലീഗ് എംപിയെ ചൊടിപ്പിച്ചത്.

ബില്ലിനെ എതിർത്ത് അബ്ദുൾ വഹാബ് എംപി സംസാരിച്ചിരുന്നു. ബില്ല് അവതരണത്തെ എതിർക്കുന്നതിനിടെയാണ് ഒരു കോൺഗ്രസ് എംപി പോലും സഭയിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതും ശക്തമായി വിമർശിച്ചതും. ഇത് ദൗർഭാഗ്യകരമാണെന്നും വല്ലാതെ വിഷമിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുൾ വഹാബ് എംപി സംസാരിക്കുന്നതിനിടെ കേരളത്തിൽ കോൺഗ്രസും ലീഗും ഒരുമിച്ചാണെന്ന കാര്യം ജോൺ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി. ഞങ്ങൾ മാർക്‌സിസ്റ്റുകൾക്കും എതിരാണെന്നായിരുന്നു അബ്ദുൾ വഹാബിന്റെ ഇതിനുള്ള മറുപടി. ഇതിന് ശേഷമാണ് കർണാടകയിൽ നിന്നുള്ള കോൺഗ്രസ് എംപി ബില്ലിനെ എതിർത്ത് സംസാരിച്ചത്.

Story Highlights: League MP PV Abdul Wahab criticized Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here