Advertisement

വര്‍ഗീയ വിരുദ്ധ പോരാട്ടത്തിന്റെ തുടക്കം; ലീഗ് വിഷയത്തില്‍ എം.വി ഗോവിന്ദനെ പിന്തുണച്ച് എ.കെ ശശീന്ദ്രന്‍

December 12, 2022
Google News 2 minutes Read
ak saseendran support mv govindan in league matter

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി എ കെ ശശീന്ദ്രന്‍. മതേതര കൂട്ടായ്മ ശക്തിപ്പെടുത്തുന്ന ചര്‍ച്ചയ്ക്കാണ് എം വി ഗോവിന്ദന്‍ തുടക്കമിട്ടതെന്നും മതേതര കൂട്ടായ്മ ശക്തിപ്പെടുത്തലാണ് എന്‍സിപിയുടെയും നിലപാടെന്നും എ.കെ ശശീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.(ak saseendran support mv govindan in league matter)

യുഡിഎഫിലെ വലിയ കക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളാണ് ഇപ്പോള്‍ മുസ്ലിം ലീഗ് സ്വീകരിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരെയുള്ള ചര്‍ച്ചകളില്‍ മതേതര ശക്തികള്‍ ജാഗ്രത പാലിക്കണമെന്നും രാജ്യതാത്പര്യം സംരക്ഷിക്കണമെന്നും ലീഗ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതൊരു മുന്നണി വിഷയമല്ല. രാജ്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് പ്രശ്‌നമാണ്. ആ ദേശീയ പ്രശ്‌നങ്ങളില്‍ ഒരു കൂട്ടായ്മയുണ്ടാകണമെന്ന നിലപാടിലേക്ക് ലീഗ് എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല, ജനാധിപത്യപാര്‍ട്ടിയാണെന്ന പ്രസ്താവനകള്‍ക്ക് പിന്നാലെ വീണ്ടും പ്രശംസയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി ഇന്നലെ രംഗത്തെത്തി. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്പിയും ശരിയായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചത്. യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു. അതോടെ നിയമസഭയില്‍ യുഡിഎഫിന് ബില്ലിന് അനുകൂലമായ നിലപാടെടുക്കേണ്ടി വന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Read Also: ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതല്ല, മതേതര നിലപാടാണ് ചൂണ്ടിക്കാട്ടിയത്; എം വി ഗോവിന്ദന്‍

ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യും എന്നതാണ് സിപിഐഎമ്മിന്റെ നിലപാട്. സുധാകരന്‍ ആര്‍എസ്എസിനെ പിന്തുണയ്ക്കുന്നു. നെഹ്റുവിനെ കുറിച്ചു പോലും തെറ്റിദ്ധാരണ പരത്തുന്നു. ലീഗിനെക്കുറിച്ചുള്ള പ്രസ്താവനകളെ ലീഗിനെ ഇടതു മുന്നണിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: ak saseendran support mv govindan in league matter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here