ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഗുജറാത്തിൽ രണ്ടാം തവണയും ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാന്മന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും ഗാന്ധിനഗറിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആചാര്യ ദേവവ്രതാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
വിജയ് രൂപാണിയുടെ പിൻഗാമിയായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പട്ടേൽ മുഖ്യമന്ത്രിക്കസേരയിലെത്തിയത്. ഗുജറാത്തിന്റെ 18ാം മുഖ്യമന്ത്രിയായാണ് അദ്ദേഹം അധികാരമേറ്റത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തിയിരുന്നു.
Read Also: പുതുമുഖങ്ങളെ അണിനിരത്തി ഗുജറാത്ത് പിടിച്ച മോദി സ്ട്രാറ്റജി
ഗുജറാത്തിൽ 156 സീറ്റിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്. തുടർച്ചയായ ഏഴാം തവണയാണ് ബി.ജെ.പി ഗുജറാത്തിൽ അധികാരത്തിലെത്തുന്നത്.
Story Highlights: Bhupendra Patel Takes Oath For Second Time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here