Advertisement

രാജ്യാന്തര ചലച്ചിത്ര മേള; ‘നന്‍പകല്‍ നേരത്ത് മയക്കം’ സ്‌ക്രീനിങ്ങിനിടെ സംഘര്‍ഷം

December 12, 2022
Google News 3 minutes Read

ഐഎഫ്എഫ്‌കെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സംഘര്‍ഷം. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ‘നന്‍ പകല്‍ നേരത്ത് മയക്കം’ സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതില്‍ ഉയര്‍ന്ന പ്രതിഷേധമാണ് വാക്കുതര്‍ക്കത്തിലേക്ക് പോയത്. ടാഗോർ തീയറ്ററിലാണ് പ്രതിഷേധം നടന്നത്. സിനിമയുടെ ആദ്യ പ്രദർശനമാണ് നടക്കുന്നത്. സിനിമയുടെ റിസർവേഷൻ കഴിഞ്ഞ ദിവസം 8 മണിക്ക് ആരംഭിച്ച റിസർവേഷൻ 8.01 ന് പൂർണ്ണമായി.(conflict in nanpagal nerathu mayakkam screening in iffk)

തീയറ്ററിന്റെ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ഡെലിഗേറ്റുകളെ പൊലീസ് തടഞ്ഞു. ഡേലിഗേറ്റുകളും വളണ്ടിയര്‍മാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നാരോപിച്ചാണ് തര്‍ക്കം. ഡെലിഗേറ്റുകള്‍ മുദ്രാവാക്യം ഉയര്‍ത്തി.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ സീറ്റ് ലഭിക്കാത്തത് മൂലം സിനിമാ കാണാന്‍ കഴിയുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.റിസര്‍വേഷന്‍ സീറ്റുകള്‍ അന്‍പത് ശതമാനം ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. റിസര്‍വേഷന്‍ ലഭിക്കാതെ പോകുന്നവര്‍ക്ക് സിനിമകള്‍ കാണാന്‍ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് ഡെലിഗേറ്റുകള്‍ പ്രതിഷേധത്തിലേയ്ക്ക് കടന്നത്.

Story Highlights: conflict in nanpagal nerathu mayakkam screening in iffk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here