Advertisement

ഹത്തയില്‍ വിനോദസഞ്ചാരത്തിനിടെ വഴിതെറ്റിയ കുടുംബത്തെ രക്ഷിച്ച് ദുബായി പൊലീസ്

December 12, 2022
Google News 2 minutes Read
Dubai Police rescue family lost in mountains

വിനോദസഞ്ചാരത്തിനിടെ മലനിരകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കുടുംബത്തെ രക്ഷപെടുത്തി ദുബായി പൊലീസ്. കാല്‍നടയായി മലകയറിയ ശേഷം തിരികെയെത്താന്‍ വഴി തെറ്റിയ സംഘത്തിനാണ് ഹത്ത പൊലീസ് സഹായവുമായി എത്തിയത്.

മാതാപിതാക്കളും നാല് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ വിദേശികളാണെന്ന് പൊലീസ് പറഞ്ഞു. വഴി തെറ്റിയതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് തങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നെന്നും അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തുകയായിരുന്നെന്നും ഹത്ത പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്ല റാഷിദ് അല്‍ ഹഫീത് പറഞ്ഞു.

Read Also: ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സൗദി ആരോഗ്യമന്ത്രാലയം

ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് ഹത്ത പൊലീസ് ഡ്രോണുകള്‍ ഉപയോഗിച്ച് വിദേശ സംഘം കുടുങ്ങിക്കിടക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. മലനിരകളിലോ താഴ്വരകളിലോ ഉള്‍പ്പെടെ കാണാനെത്തുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനം ഉചിതമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മലനിരകളും താഴ്‌വാരങ്ങളും അടക്കം ധാരാളം വിനോദസഞ്ചാരികളെ ഹത്ത മേഖല സ്വാഗതം ചെയ്യുന്നതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

Story Highlights:Dubai Police rescue family lost in mountains

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here