Advertisement

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം; വീണ്ടും ഹൈക്കോടതി ഇടപെടൽ

December 12, 2022
Google News 2 minutes Read

കെ.എസ്.ആർ ടി.സിയിൽ ശമ്പള വിതരണം മുടങ്ങിയതിൽ വീണ്ടും ഇടപെടലുമായി ഹൈക്കോടതി. ശമ്പളം നൽകിയിട്ടില്ലെങ്കിൽ അക്കാര്യത്തിൽ പുനർവിചിന്തനം അനിവാര്യമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതി നിർദേശം.

ശമ്പളം വൈകരുതെന്ന മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നും കോടതി ഓർമ്മിപ്പിച്ചു. ജീവനക്കാർ കുറച്ചധികം കൂടി ജോലി ചെയ്താൽ സ്ഥാപനം രക്ഷപ്പെടുമെന്നാണ് കരുതിയത്. എന്നാൽ അതിനർത്ഥം കൃത്യ സമയത്ത് ശമ്പളം നൽകാതെ അവരെ ഉപേക്ഷിച്ചേക്കാമെന്നല്ലാ എന്ന് കോടതി പറഞ്ഞു.അതേസമയം ശമ്പളം ഉറപ്പാക്കണമെന്ന ജീവനക്കാരുടെ ഹർജി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.

Read Also: ശബരിമല സർവീസിൽ ചരിത്ര നേട്ടവുമായി കെ.എസ്.ആർ.ടി.സി

Story Highlights:  High Court Intervention Again On KSRTC Salary Distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here