ആലപ്പുഴയിൽ ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും

ആലപ്പുഴയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവത്തിൽ ജില്ല ചൈൾഡ് പ്രൊട്ടക്ഷൻ ഓഫിസർ ജീവനക്കാരുടെ മൊഴിയെടുക്കും. ജില്ല ശിശുക്ഷേമ സമിതിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം. ( alappuzha newborn baby switched statement )
ഇന്നലെയാണ് ചികിത്സയ്ക്ക് ശേഷം നവജാത ശിശുക്കള മാറി നൽകിയതായി പരാതി ഉയർന്നത്. നവജാത ശിശുക്കളുടെ മഞ്ഞനിറം മാറുന്നതിന് കൊണ്ടുപോയ കുഞ്ഞുങ്ങളെ പിന്നീട് തിരികെ നൽകിയപ്പോൾ മാറിപ്പോയെന്നാണ് ബന്ധുക്കളുടെ പരാതി.
അതേസമയം കുഞ്ഞുങ്ങളെ മാറിപ്പോയത് ബന്ധുക്കളുടെ പിഴവാണെന്നാണ് ആശുപത്രിയുടെ വിശദീകരണം. അമ്മമാരുടെ പേര് വിളിച്ചാണ് കുട്ടികളെ കൂട്ടിരിപ്പുകാർക്ക് നൽകിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Story Highlights: alappuzha newborn baby switched statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here