Advertisement

ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തും, സ്ത്രീകളെ കടന്നുപിടിക്കും, രക്ഷപ്പെടും; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്

December 19, 2022
Google News 2 minutes Read
attacks women bike thiruvananthapuram

തിരുവനന്തപുരം പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികളെ കടന്നു പിടിച്ച സംഭവത്തിൽ പ്രതി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരം ആക്രമണം നടത്തുന്നയാളാണെന്നു പൊലീസ്. കഴിഞ്ഞ വര്‍ഷം ഇയാൾ പേരൂര്‍ക്കടയിൽ പെണ്‍കുട്ടിയെ കടന്നുപിടിച്ചിരുന്നു. മെഡിക്കല്‍ കോളജിന് സമീപം നടുറോഡില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച സംഭവത്തിലും ഇയാൾ തന്നെയാണ് പ്രതി. ( attacks women on bike thiruvananthapuram ).

Read Also: മദ്യം വാങ്ങാൻ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിക്ക് മർദ്ദനം: പ്രതി അറസ്റ്റിൽ

ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. നവംബര്‍ 26 നാണ് പണ്ഡിറ്റ് കോളനിയിൽ ഇയാൾ പെണ്‍കുട്ടിയെ ആക്രമിച്ചത്.
പ്രതി സ്ഥിരം സഞ്ചരിക്കുന്നത് വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്കിലാണ്. നമ്പര്‍ വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുള്ള ചില ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോ​ഗമിക്കുന്നത്.

പ്രതിയുടെ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടികളെ പതിയിരുന്ന് ആക്രമിക്കുന്നതാണ് ഇയാളുടെ രീതി. പരാതി ലഭിക്കാത്ത നിരവധി സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടാവാമെന്നാണ് പൊലീസ് കരുതുന്നത്. ഫോറൻസിക് പരിശോധ കഴിഞ്ഞാൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Story Highlights: attacks women on bike thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here