Advertisement

ഞാന്‍ ട്വിറ്റര്‍ മേധാവി സ്ഥാനമൊഴിയണോ എന്ന് മസ്‌കിന്റെ ചോദ്യം; കൂടുതല്‍ ആളുകള്‍ പറഞ്ഞത് വേണം എന്ന മറുപടി

December 20, 2022
Google News 3 minutes Read

താന്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ എന്ന മസ്‌കിന്റെ ചോദ്യത്തിന് കൂടുതല്‍ ആളുകള്‍ പറഞ്ഞത് വേണം എന്ന മറുപടി. ട്വിറ്ററില്‍ തന്നെ നല്‍കിയിരുന്ന പോളിലാണ് മസ്‌കിന്റെ പുതിയ നയങ്ങളോടും ട്വിറ്ററിലെ പുതിയ തൊഴില്‍ അന്തരീക്ഷത്തോടുമുള്ള അതൃപ്തി ഉപയോക്താക്കള്‍ രേഖപ്പെടുത്തിയത്. മസ്‌ക് സ്ഥാനമൊഴിയണമെന്ന് 57.5 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. മസ്‌ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയരുതെന്ന് 42.5 ശതമാനം പേരും അഭിപ്രായപ്പെട്ടു. 17502391 പേരാണ് പോളില്‍ പങ്കെടുത്തത്. ( Musk’s poll results Elon should step down as Twitter CEO)

ഏറെ അഭ്യൂഹങ്ങള്‍ക്കും ട്വിസ്റ്റുകള്‍ക്കും ഒടുവിലാണ് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തത്. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വിറ്ററില്‍ നിരവധി മാറ്റങ്ങളും നടപ്പിലാക്കിയിരുന്നു. ട്വിറ്ററില്‍ പല ജീവനക്കാരും രാജിവച്ചൊഴിയുന്ന സ്ഥിതി ഉള്‍പ്പെടെ ഉണ്ടായതിന് പിന്നാലെയാണ് മസ്‌ക് ഇത്തരമൊരു പോള്‍ ഉണ്ടാക്കിയത്.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

‘ഞാന്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ? ഈ വോട്ടെടുപ്പിന്റെ ഫലം ഞാന്‍ അംഗീകരിക്കും,’. എന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മറ്റ് അക്കൗണ്ടുകള്‍ പ്രൊമോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ വോട്ടെടുപ്പ് നീക്കം.

Story Highlights: Musk’s poll results Elon should step down as Twitter CEO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here