Advertisement

ബിജെപി എത്ര വേട്ടയാടിയിട്ടും പോരാട്ടത്തില്‍ നിന്ന് ഞങ്ങള്‍ പിന്നോട്ടുപോയില്ല, ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്: മണിക് സര്‍ക്കാര്‍

January 1, 2023
Google News 3 minutes Read

തൃപുരയില്‍ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ ജനങ്ങള്‍ക്കും ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് തൃപുര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ മണിക് സര്‍ക്കാര്‍. പട്ടിണി മരണവും കുഞ്ഞുങ്ങളെ വില്‍ക്കുന്നതും വ്യാപകമായിരിക്കുന്നു. തൃപുരയില്‍ ഭരണഘടന പോലും പാലിക്കപ്പെടുന്നില്ല. ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള മുഴുവന്‍ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നെന്നും മണിക് സര്‍ക്കാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (manik sarkar says communist party will continue fight against bjp in tripura )

തൃപുരയിലെ സാമ്പത്തിക ഭദ്രത അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. ജനാധിപത്യം വളരെ ഗുരുതരമായി ആക്രമിക്കപ്പെടുന്നു. പൗരസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവ നിരന്തരം തൃപുരയില്‍ ഹനിക്കപ്പെടുന്നുവെന്നും മണിക് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Read Also:‘കേസ് കാണിച്ച് പേടിപ്പിക്കാനാകില്ല’; കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ ആരോപണത്തില്‍ നിയമപോരാട്ടത്തിനെന്ന് ടി പി ഹരീന്ദ്രന്‍

പട്ടിണി, പോഷകാഹാരക്കുറവ്, പട്ടിണി മരണം എന്നിവ തൃപുരയില്‍ വര്‍ധിക്കുന്നതില്‍ മണിക് സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. ചരിത്രം മറികടന്നെന്ന് കരുതിയ ഇത്തരം സംഭവങ്ങള്‍ തിരിച്ചെത്തുന്നു. ബിജെപിക്കെതിരെ ഇടതുപക്ഷം ശക്തമായി തൃപുരയില്‍ പോരാടുന്നുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരും നേതാക്കളും നിരന്തരം വേട്ടയാടപ്പെട്ടിട്ടും ഞങ്ങള്‍ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ല. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ആരുമായി സഖ്യമാകാമെന്നത് പാര്‍ട്ടി കോണ്‍ഗ്രസാണ് തീരുമാനിക്കുകയെന്നും മണിക് സര്‍ക്കാര്‍ വ്യക്തമാക്കി.

Story Highlights: manik sarkar says communist party will continue fight against bjp in tripura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here