Advertisement

കാബൂളിലെ സൈനിക വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം

January 1, 2023
Google News 2 minutes Read

അഫ്ഗാനിസ്താനിലെ കാബൂളിൽ സൈനിക വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം. നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് ഉഗ്ര സ്ഫോടനം നടന്നതെന്ന് താലിബാന്റെ നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് അബ്ദുൾ നാഫി ടാക്കൂർ റോയിട്ടേഴ്സിനോട് പറഞ്ഞു.

അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള കെട്ടിടത്തിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചിലർ മരിച്ചതായി താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

വിമാനത്താവളത്തിന്റെ സൈനിക ഭാഗത്തിന് സമീപം രാവിലെ എട്ട് മണിക്ക് വലിയ സ്ഫോടനം കേട്ടതായി പ്രദേശവാസികൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പ്രദേശം സുരക്ഷാ സേന വളഞ്ഞു. എല്ലാ റോഡുകളും അടച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഡിസംബർ 12 ന് കാബൂളിലെ ചൈനീസ് വ്യവസായികൾക്ക് പ്രശസ്തമായ ഒരു ഹോട്ടലിൽ അജ്ഞാത തോക്കുധാരികൾ ആക്രമണം നടത്തിയിരുന്നു.

Story Highlights: Many feared dead in blast outside military airport in Kabul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here