Advertisement

ആണവായുധ ശേഖരം, ബാലിസ്റ്റിക് മിസൈല്‍, സ്‌പൈ സാറ്റ്‌ലൈറ്റ്; 2023ന് വേണ്ടിയുള്ള കിമ്മിന്റെ പ്രഖ്യാപനങ്ങള്‍ ചര്‍ച്ചയാകുന്നു

January 1, 2023
Google News 3 minutes Read

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സംവിധാനം വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയുടെ ആദ്യ ചാര സാറ്റ്‌ലൈറ്റ് ഉടനെത്തുമെന്നും ആണവായുധ ശേഖരം വന്‍ തോതില്‍ വര്‍ധിപ്പിക്കുമെന്നും കിം പ്രഖ്യാപിച്ചതായി ഉത്തര കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. (North Korea’s Kim Jong Un Vows to Increase Nuclear Arsenal)

അമേരിക്കയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഭീഷണികളെ നേരിടാനാണ് ആയുധ ശേഖരം വര്‍ധിപ്പിക്കുന്നതെന്നാണ് കിം വിശദീകരിക്കുന്നത്. പെട്ടെന്ന് ആണവ പ്രത്യാക്രമണവും പ്രതിരോധവും നടത്താന്‍ സഹായിക്കുന്ന ഐസിബിഎം സിസ്റ്റവും വികസിപ്പിക്കുമെന്ന് കിം പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: സ്‌കൂൾ കലോത്സവത്തിന്‌ മൂന്നുനാൾ; പൂവണിയാൻ അതിരാണിപ്പാടം

ആര്‍ക്കും പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദക്ഷിണ കൊറിയന്‍ യുഎസ് സംയുക്ത സൈനിക അഭ്യാസങ്ങളോട് ഉത്തര കൊറിയയ്ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ഉത്തരകൊറിയ അതിര്‍ത്തി മറികടന്ന് ഡ്രോണ്‍ നിരീക്ഷണം നടത്തിയതായി കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തരകൊറിയന്‍ ഡ്രോണുകള്‍ അതിര്‍ത്തി കടക്കുന്നത്. അഞ്ച് ഡ്രോണുകളില്‍ ഒന്ന് ഉത്തര കൊറിയയിലേക്ക് തന്നെ മടങ്ങിയെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വളരെ പെട്ടെന്ന് ദക്ഷിണ കൊറിയന്‍ റഡാറുകളുടെ പരിധിയില്‍ നിന്ന് അപ്രത്യക്ഷമായ മറ്റ് ഡ്രോണുകള്‍ക്ക് എന്ത് സംഭവിച്ചെന്ന് വ്യക്തമായിട്ടില്ല.

Story Highlights: North Korea’s Kim Jong Un Vows to Increase Nuclear Arsenal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here