Advertisement

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്; അധിക ചാർജ്ജ് വാങ്ങുന്ന ഏജൻസികൾക്കെതിരെ കടുത്ത നിയമ നടപടി

January 1, 2023
Google News 3 minutes Read
recruitment domestic workers Kuwait

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സർക്കാർ അംഗീകൃത ഏജൻസി വഴി മാത്രമേ ഗാർഹിക തൊഴിലാളിയെ രാജ്യത്ത് റിക്രൂട്ട് ചെയ്യാൻ അനുമതിയുള്ളൂ. റിക്രൂട്ട്മെന്റിന്റെ പേരിൽ അധിക ചാർജ്ജ് വാങ്ങുന്ന ഏജൻസികൾക്കെതിരെ കടുത്ത നിയമ നടപടികളാകും സ്വീകരിക്കുക. മുൻപ് ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിനായി വാണിജ്യ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ ഏകീകൃത നിരക്ക് നിശ്ചയിച്ചിരുന്നു. ( recruitment of domestic workers in Kuwait, Strict action against violators ).

Read Also: സ്വദേശികളെ നിയമിക്കുന്ന നയം; കുവൈറ്റിൽ അധ്യാപക ജോലികൾ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക സേവന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് 700 ദിനാർ ആണെന്ന് അൽ ദുറ കമ്പനി ചെയർമാൻ മുഹമ്മദ് അൽ ഒലയാൻ വ്യക്തമാക്കിയിട്ടുണ്ട്. പാചകത്തൊഴിലാളി, ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് ആളുകളെ കുവൈത്തിൽ എത്തിക്കുന്നതെങ്കിൽ 180 ദിനാർ അധികമായി നൽകണം.

ഗാർഹിക തൊഴിലാളി ശ്രീലങ്കയിൽ നിന്നുള്ളവരാണെങ്കിൽ, അവരെ റിക്രൂട്ട് ചെയ്യാൻ ടിക്കറ്റ് ചാർജും 650 ദിനാർ ഫീസും നൽകണം. കുവൈത്തില്ലേക്ക് ഗാർഹിക കമ്പനികൾ വഴി എത്തുന്ന തൊഴിലാളികൾ ആറു മാസത്തെ ബോണ്ട്‌ നൽകുകയും വേണമെന്നാണ് ചട്ടം.

Story Highlights: recruitment of domestic workers in Kuwait, Strict action against violators

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here