Advertisement

മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം

January 5, 2023
Google News 1 minute Read
Attack Sabarimala pilgrims Alappuzha

ആലപ്പുഴ കളർക്കോട് ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലാണ് അടിച്ച് തകർത്തത്. കളർകോട് ഭക്ഷണം കഴിക്കാൻ നിർത്തിയതിനിടയിലായിരുന്നു സംഭവം നടന്നത്.

Read Also: കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടറടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ ആക്രമണം

അയ്യപ്പ സംഘത്തിലെ ഒരു പെൺകുട്ടി കടയ്ക്ക് മുന്നിൽ ഉണ്ടായിരുന്നു. ഇവർ ബൈക്കിൽ ചാരി നിന്നത് ബൈക്ക് ഉടമ ചോദ്യം ചെയ്തതാണ് ആക്രമത്തിന് കാരണം. പെൺകുട്ടിയെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. സംഭവത്തിൽ കുട്ടിയുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കൈകോടാലി ഉപയോഗിച്ചാണ് വാഹനത്തിന്റെ ചില്ല് അടിച്ച് തകർത്തത്. ഇതിന്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു.

Story Highlights: Attack on Sabarimala pilgrims Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here