Advertisement

തളർവാതരോഗിയായ 60 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

January 11, 2023
1 minute Read

തളർവാതരോഗിയായ വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ 22 കാരൻ 60 കാരിയെ പീഡിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ അപ്‌നഗർ ഏരിയയിൽ ചൊവ്വാഴ്‌ചയാണ് സംഭവം.

പക്ഷാഘാതം പിടിപെട്ട വൃദ്ധ ഏഴ് വർഷമായി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. സമീപത്തായി സഹോദരൻ താമസിക്കുന്നുണ്ട്. ചൊവ്വാഴ്‌ച പുലർച്ചെ ഒരു മണിയോടെ 22 കാരൻ വീട്ടിൽ അതിക്രമിച്ചു കയറി. നിലവിളിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു. വൃദ്ധയുടെ ചിത്രം എടുത്ത ശേഷമാണ് പ്രതി മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

രാവിലെ ചായ നൽകാൻ വന്ന സഹോദരനോട് ഇര സംഭവം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Story Highlights: Man Arrested For Raping 60-Year-Old Paralysed Woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top