30 ഓളം സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ നേതാവിനെതിരെ നടപടിയില്ല: സിപിഐഎമ്മിൽ വിവാദം തുടരുന്നു

ആലപ്പുഴ സിപിഐഎമ്മിൽ വിവാദം തുടരുന്നു. പാർട്ടി സഹപ്രവർത്തകർ ഉൾപ്പടെയുള്ള 30 ഓളം സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടിയില്ലാത്തതാണ് ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് ഇടയാക്കുന്നത്.
ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി.സോനയ്ക്ക് എതിരെയാണ് പരാതി. മേഖല തെരഞ്ഞെടുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ദൃശ്യങ്ങൾ ഇതിനോടകം തന്നെ വ്യാപകമായി പ്രചരിച്ചു. സോണയ്ക്ക് ജില്ലയിലെ പ്രമുഖ നേതാക്കൾ സംരക്ഷണം ഒരുക്കുന്നു എന്നാണ് നിലവിലെ ആക്ഷേപം.
പാർട്ടി നേതൃത്വത്തിന് മുമ്പകെ പരാതി ലഭിച്ചിട്ട് രണ്ടുമാസം പിന്നിടുന്നു. അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് ജില്ല സെക്രട്ടറി പറഞ്ഞു.
Story Highlights: Controversy continues in Alappuzha CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here