Advertisement

ഡൽഹി മദ്യ നയ അഴിമതി; കോഴ വാങ്ങിയ പണം ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു എന്ന് കുറ്റപത്രം

February 2, 2023
Google News 3 minutes Read
Aravind Kejriwal, Vijay Nair

ഡൽഹി മദ്യനയ അഴിമതിയിൽ ആം ആദ്മി പാർട്ടിയുടെ വാർത്താവിനിമയവിഭാഗം തലവൻ വിജയ് നായർ 100 കോടി രൂപ കോഴയായി വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കോഴ വാങ്ങിയ പണം ഗോവയിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു. കുറ്റപത്രം പരിഗണിച്ച് അഞ്ച് പ്രതികൾക്കും എതിരെ കോടതി സമൻസ് അയച്ചു. കേസ് ഫെബ്രുവരി 23 ന് പരിഗണിക്കും. AAP used Delhi liquor scam money to fund Goa polls

Read Also: സാബു എം ജേക്കബ് ആം ആദ്മി പാർട്ടിയിലേക്ക് ?

ദക്ഷിണേന്ത്യൻ കമ്പനികളിൽ നിന്നാണ് വിജയ നായർ കോഴ വാങ്ങിയത്. ഇലക്ഷൻ സർവ്വേ നടത്തിയ സംഘങ്ങൾക്കായി 70 ലക്ഷം രൂപ ഉപയോഗിച്ചു. ഗോവ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് രണ്ട് സീറ്റുകൾ നേടാൻ സാധിച്ചിട്ടുണ്ട്. ഇൻഡോ സ്പിരിന്റെ ഉടമയും വ്യവസായിയുമായ സമീർ മഹന്ദ്രുവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വിഡിയോകളിലൂടെ സംസാരിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കി. വിജയ നായരുടെ ഫോളിലൂടെയാണ് ഇവർ പരസ്പരം സംസാരിച്ചത്.

മദ്യ ലോബികളെ സഹായിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് 2021-22 മദ്യനയം കഴിഞ്ഞ വർഷം ജൂലൈ 31ന് മരവിപ്പിച്ചിരുന്നു. നയം തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും ക്രമക്കേടുകളും ഉണ്ടെന്ന ആരോപണത്തെത്തുടർന്നാണ് ഇഡി വിഷയത്തിൽ ഇടപെട്ടത്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവർ ഉൾപ്പെട്ട കേസിലാണ് നിലവിൽ കുറ്റപത്രം സമർപ്പിച്ചത്. അതേസമയം, കേസിൽ സിസോദിയയെ പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ലെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.

Story Highlights: AAP used Delhi liquor scam money to fund Goa polls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here